ഗുരുഗ്രാം : ദീപാവലിയോടനുബന്ധിച്ച് ബെസ്‌പോക്ക് എ.ഐ. ഗൃഹോപകരണങ്ങളുടെ ശ്രേണിയില്‍ ആകർഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ.
തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവർക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, 888 രൂപ മുതല്‍ കുറഞ്ഞ പ്രതിമാസ തവണകള്‍ (ഇഎംഐ), സീറോ ഡൗണ്‍ പേയ്‌മെന്റ് എന്നിവ ലഭിക്കും. സാംസങ് ഫിനാൻസ് പ്ലസ് വഴിയുള്ള എളുപ്പത്തിലുള്ള ധനസഹായവും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.
സാംസങ് കെയർ പ്ലസ് വഴി ഒരു വർഷത്തെ വാറന്റി വാങ്ങുന്നവർക്ക് നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് വർഷം വരെ അധിക വാറന്റിയും സൗജന്യമായി ലഭിക്കും. ബെസ്‌പോക്ക് എ.ഐ. ഡിജിറ്റല്‍ ഗൃഹോപകരണങ്ങള്‍ക്കായി 'ട്രിപ്പിള്‍ സീറോ' ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ആറ് മുതല്‍ പത്ത് മാസം വരെയുള്ള കാലാവധിയില്‍ സീറോ ഡൗണ്‍ പേയ്‌മെന്റ്, സീറോ പ്രോസസ്സിങ് ഫീസ്, പലിശരഹിത ഇഎംഐ എന്നിവയുടെ ആനുകൂല്യം ലഭിക്കും. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌ഡിബി ഫിനാൻഷ്യല്‍ സർവീസസ്, ടിവിഎസ് ക്രെഡിറ്റ് എന്നിവയുമായി സഹകരിച്ചാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
Photo Courtesy - Google

