Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെങ്ങന്നൂരില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് രണ്ടായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍

ചെങ്ങന്നൂരില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് രണ്ടായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍

Keralasabdam 2 weeks ago

ലപ്പുഴ: ചെങ്ങന്നൂരില്‍ നടുറോഡില്‍ രണ്ടായിരത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

എം.സി. റോഡിലെ വെള്ളാവൂർ ജംഗ്ഷനിലാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ ഴനതോതില്‍ ഗർഭനിരോധന ഉറകള്‍ ഉപേക്ഷിച്ചത്.

ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ഇവ റോഡിലേക്ക് മനഃപൂർവം വലിച്ചെറിഞ്ഞതാണോ, അതോ അബദ്ധത്തില്‍ വീണതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വാഹനം തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ആരോഗ്യ-ശുചിത്വ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി റോഡില്‍ ചിതറിക്കിടന്ന ഗർഭനിരോധന ഉറകള്‍ അടിയന്തരമായി നീക്കം ചെയ്യാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam