Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചിന്നക്കനാലിലെ കാട്ടാനക്കലിക്കുള്ള കാരണങ്ങള്‍ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Keralasabdam 1 week ago

ടുക്കി: കഴിഞ്ഞ മൂന്നു വർഷത്തിനിടയില്‍ ചിന്നക്കനാലില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൂന്നാർ ഡി എഫ് ഒക്ക് നിർദ്ദേശം നല്‍കി.

കാട്ടാനകള്‍ക്ക് സുഗമമായി കടന്നു പോകാനുള്ള ആനത്താരകള്‍ ഇല്ലാത്തതുകാരണമാണോ ആക്രമണങ്ങള്‍ വർധിക്കുന്നതെന്ന് കണ്ടെത്തണം. ഇത്തരം ആക്രമണങ്ങള്‍ തടയാൻ സ്വീകരിച്ച മാർഗ്ഗങ്ങളുടെ വിശദാംശങ്ങള്‍ റിപ്പോർട്ടില്‍ ഉള്‍ക്കൊള്ളിക്കണം. ജൂണ്‍ 9 ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ അനന്തരാവകാശികളുടെ വിശദ വിവരങ്ങള്‍ റിപ്പോർട്ടിലുണ്ടാവണം. കുടുംബത്തിന് നിയമപ്രകാരം നല്‍കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോർട്ട് 3 ആഴചക്കകം കമ്മീഷനില്‍ സമർപ്പിക്കണം.

മക്കളെ സ്കൂള്‍ബസില്‍ കയറ്റിവിടാൻ പോയപ്പോഴാണ് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നത്. ഒരു വർഷം മുമ്പ് യുവതിയുടെ ഭർത്താവ് രോഗ ബാധിതനായി മരിച്ചു. ഇതോടെ പതിനഞ്ചും പതിനൊന്നും വയസുള്ള രണ്ടു കുട്ടികള്‍ അനാഥരായി.

അച്ഛനും അമ്മയും മരിച്ച സാഹചര്യത്തില്‍ മക്കള്‍ക്ക് നഷ്ടപരിഹാരം എങ്ങനെയാണ് നല്‍കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ റിപ്പോർട്ടില്‍ ഉണ്ടാവണം. കുട്ടികളെ പട്ടിക വർഗവികസന വകുപ്പിന്റെയോ അതോ മറ്റേതെങ്കിലും എയ്ഡഡ് ബോർഡിംഗ് സ്കൂളിലോ ചേർത്തോ എന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തണം. ഡി എഫ് ഒ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ, ജില്ലാ സാമൂഹിക നീതി ഓഫീസർ എന്നിവരുടെ സേവനം ഇക്കാര്യത്തില്‍ ജില്ലാ കളക്ടർക്ക് തേടാവുന്നതാണ്. കുട്ടികള്‍ക്ക് സർക്കാർ അനുവദിക്കുന്ന നഷ്ട പരിഹാരം ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടർ മൂന്നാഴ്ചക്കകം കമ്മീഷനെ അറിയിക്കണം.

ജില്ലാ കളക്ടറുടെ പ്രതിനിധി, ഡി എഫ് ഒയുടെ പ്രതിനിധിയായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവർ ജൂലൈ15ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് തൊടുപുഴ റസ്റ്റ് ഹൗസില്‍ നടത്തുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി വസ്തുതകള്‍ കമ്മീഷനെ ധരിപ്പിക്കണം.പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam