ദോഹ: സമൂഹത്തില്‍ ഉന്നത വ്യക്തിത്വവും നന്മയും വളർത്തുന്നവരെ ആദരിക്കുന്നതിനായി ഖത്തർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'അഖ്ലാഖുനാ' (Our Ethics) 2026 പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
എജ്യുക്കേഷൻ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സണ്‍ ഷെയ്ഖ മൗസ ബിൻത് നാസർ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്‌സണ്‍ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അല്‍ താനി, പ്രമുഖ വ്യക്തികള്‍ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. ഖത്തറില്‍ നിന്നും മറ്റ് ജി.സി.സി (GCC) രാജ്യങ്ങളില്‍ നിന്നുമുള്ള 14 പേരെയാണ് ഇത്തവണ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

