കൊച്ചി:ഇന്ത്യയിലെ പുരുഷ സൗന്ദര്യ- വ്യക്തിത്വ മത്സരങ്ങള്‍ "ഗ്രേറ്റ് മാൻ ഓഫ് ദ യൂണിവേഴ്സ് - ഇന്ത്യ 2026" നവംബർ 28, 29, 30 തീയതികളിലായി കൊച്ചിയില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ശാരീരിക സൗന്ദര്യത്തിനും റാംപ് വാക്കിനും അപ്പുറം വ്യക്തിത്വം, ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വപാടവം, സാമൂഹിക ഉത്തരവാദിത്തം, കലാപരമായ കഴിവുകള്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത പുരുഷ സൗന്ദര്യ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി സമഗ്രമായ വ്യക്തിത്വ വികസനത്തിനും പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹനം നല്‍കുന്നതായിരിക്കും മത്സരമെന്ന് അവർ പറഞ്ഞു.ദേശീയ മത്സരത്തോടനുബന്ധിച്ച് ടീൻ അംബാസഡർ ഇന്ത്യ ഇന്റർനാഷണല്‍ എന്ന പേരില്‍ കൗമാരപ്രതിഭകള്‍ക്കായുള്ള പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 13 മുതല്‍ 18 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ പരിപാടിയില്‍ വ്യക്തിത്വ വികസനം, ആശയവിനിമയശേഷി, ആത്മവിശ്വാസം, കലാപരമായ കഴിവുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ദേശീയ മത്സരത്തില്‍ വിജയികളായ മൂന്ന് പേർക്ക് ഫിലിപ്പയിൻസില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും. വാർത്താസമ്മേളനത്തില്‍ ജൂഡ് ഫെലിക്സ്, നമിത വട്ടക്കൊവ്വല്‍, സൂര്യ രവീന്ദ്രൻ, അതുല്‍ സുരേഷ്,മുഹമ്മദ് നൈസല്‍ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google

