ഗ്രാൻഡ് മാള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ മാജിക് & ബബിള്‍ ഷോ ശ്രദ്ധേയമായി. ഗ്രാൻഡ് മാള് മെക്കയിൻസിലും ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ഡാൻ സ്റ്റോറിലുമായി നടന്ന പരിപാടിയില്‍ നിരവധി ഉപഭോക്താക്കളും കുടുംബങ്ങളും പങ്കെടുത്തു.
വിസ്മയിപ്പിക്കുന്ന മാജിക് ട്രിക്കുകളും വിവിധ ആകൃതികളിലും വലുപ്പങ്ങളിലുമുള്ള വർണ്ണാഭമായ ബബിള്‍സ് ഉപയോഗിച്ചുള്ള ബബിള്‍ ഷോ കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും സന്തോഷവും പകർന്നു. ബബിള്‍സും മാജിക് ട്രിക്കുകളും ചേർന്ന വിനോദപരിപാടി ഉപഭോക്താക്കള്‍ക്ക് ഏറെ ആസ്വാദ്യകരമായ അനുഭവമായി മാറി.
ഉപഭോക്താക്കള്‍ക്കായി ഇനിയും നിരവധി വ്യത്യസ്തങ്ങളായ പരിപാടികള്‍ ഒരുക്കുമെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു.

