Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹസീന ബിവിയെ ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത് കഴുത്തറുത്ത്; പുലര്‍ച്ചെ നാലുമക്കളും കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെറ്റമ്മയെ

ഹസീന ബിവിയെ ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത് കഴുത്തറുത്ത്; പുലര്‍ച്ചെ നാലുമക്കളും കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെറ്റമ്മയെ

Keralasabdam 4 months ago

തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36)യെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കഴിഞ്ഞ കുറച്ചുനാളുകളായി ഹസീന ബീവിയും ഭർത്താവ് സുരേഷും (46) തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു എന്നാണ് റിപ്പോർട്ട്. കുടുംബകലഹത്തെ തുടർന്ന് വീടുവിട്ടുപോയ ഹസീന ഇന്നലെയാണ് തിരിച്ചെത്തിയത്. ഇന്നു പുലർച്ചെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയും സുരേഷ് ഭാര്യയുടെ കഴുത്തറുക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുരേഷിനായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഹസീന വീട് വിട്ടുപോയിരുന്നു. തുടർന്ന് സുരേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചശേഷം ഹസീനയെയും മാതാവിനെയും നാല് മക്കളെയും വീട്ടിലേക്ക് മടക്കിവിട്ടിരുന്നു. ഇതിന്റെ പിറ്റേന്നാണ് ദാരുണ സംഭവം അരങ്ങേറിയത്.

ചൊവ്വാഴ്ച പുലർച്ചെ സുരേഷും ഹസീനയും തമ്മില്‍ വീണ്ടും തർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ സുരേഷ് ഹസീനയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസീനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസമയത്ത് 17, 15, 8, 7 വയസുള്ള നാല് മക്കളും ഹസീനയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. അമ്മ തിരിച്ചെത്തിയതോടെ ഇന്ന് മുതല്‍ സ്കൂളില്‍ പോകാൻ തയ്യാറെടുക്കുകയായിരുന്നു കുട്ടികള്‍. പുലർച്ചെയുണ്ടായ ബഹളത്തെ തുടർന്ന് ഉണർന്ന കുട്ടികള്‍ കണ്ടത് മുകള്‍നിലയിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച്‌ കിടന്ന അമ്മയെയാണ്. മൂത്തമകള്‍ അമൃതയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

നാലുമാസം മുമ്പാണ് കുടുംബം നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ദമ്പതികള്‍ക്കിടയില്‍ നേരത്തെയും കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഉപയോഗിച്ച കത്തി കഴുകി അടുക്കളയില്‍ വച്ചശേഷമാണ് സുരേഷ് കാറില്‍ രക്ഷപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam