പീരുമേട്: ഇടുക്കി ഗ്ലെൻ മേരിയില്‍ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തി.
ഗ്ലെൻ മേരി സ്വദേശി പ്രിൻസാണ് ആക്രമണം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യയുടെ അമ്മ നേസം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു.
ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ഇസ്രയേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് പീരുമേട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു.

