Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കല്ലറയിലെ പായയില്‍ പൊതിഞ്ഞ മൃതദേഹം: ദുരൂഹതയ്ക്ക് വിരാമം; ആശയക്കുഴപ്പത്തിന് കാരണം നമ്പര്‍ മാറ്റം

കല്ലറയിലെ പായയില്‍ പൊതിഞ്ഞ മൃതദേഹം: ദുരൂഹതയ്ക്ക് വിരാമം; ആശയക്കുഴപ്പത്തിന് കാരണം നമ്പര്‍ മാറ്റം

Keralasabdam 3 days ago

ണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ പായയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകള്‍ മാറ്റിയതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ മാസം 13-ന് 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുള്ളില്‍ ഒരു മൃതദേഹവും പായയില്‍ പൊതിഞ്ഞ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം സാധാരണയായി പായയില്‍ പൊതിഞ്ഞ് സംസ്കരിക്കാറില്ലാത്തതിനാല്‍ സംഭവം സംശയങ്ങള്‍ക്ക് ഇടയാക്കി. തുടർന്ന് പള്ളി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തില്‍, 2006-ലും 2015-ലും ഇതേ കല്ലറയില്‍ സംസ്കാരങ്ങള്‍ നടന്നിരുന്നതായി കണ്ടെത്തി. 2015-ല്‍ രക്തം ഛർദിച്ച്‌ മരിച്ച ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയോടെയാണ് സംസ്കരിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങളും രേഖകളും പൊലീസിന് ലഭിച്ചു. ഇതോടെയാണ് പായയില്‍ പൊതിഞ്ഞ മൃതദേഹത്തിന്റെ ദുരൂഹത നീങ്ങിയത്.

ആദ്യഘട്ടത്തില്‍ പള്ളി മരണ രജിസ്റ്റർ പരിശോധിച്ചെങ്കിലും പായയില്‍ പൊതിഞ്ഞ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായിരുന്നില്ല. പിന്നീട് 2015-ല്‍ സംസ്കരിക്കപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ വിവരങ്ങള്‍ നല്‍കിയതോടെയാണ് യാഥാർഥ്യം പുറത്തുവന്നത്.

2019-ന് ശേഷം സെമിത്തേരി നവീകരിക്കുകയും കല്ലറകള്‍ക്ക് പുതിയ ക്രമനമ്പറുകള്‍ നല്‍കുകയും ചെയ്തിരുന്നു. പഴയതും പുതിയതുമായ നമ്പറുകളിലെ വ്യത്യാസമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് പൊലീസ് വിലയിരുത്തി. സെമിത്തേരിയില്‍ ഇതുവരെ സംസ്കരിച്ച 93 പേരുടെ ബന്ധുക്കളില്‍ നിന്നും പള്ളി ഭാരവാഹികള്‍ വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് ആശങ്കകള്‍ക്ക് അറുതിയായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam