യു. പ്രതിഭയുടെ തോല്‍വിയെ 'കാത്തുവെച്ച പ്രതികാരം' എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ സൈബർ യുദ്ധം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് അണികള്‍ പരസ്യമായി വിമർശനം ഉന്നയിക്കുന്നത്.
കായംകുളത്തെ പാർട്ടിക്കുള്ളിലെ പോര് നേരത്തെ തന്നെ പരസ്യമായിരുന്നെങ്കിലും തോല്‍വിക്ക് പിന്നാലെ അത് വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
വോട്ടുകള്‍ ചോർന്നെന്ന് യു. പ്രതിഭ ആരോപിച്ചു . വെള്ളാപ്പള്ളി നടേശന് എതിരെ ആയിരുന്നു പ്രധാന ആരോപണം.എന്നാല്‍ യു പ്രതിഭയുടെ വാദത്തെ ജില്ലാ സെക്രട്ടറി നാസർ തള്ളിക്കളഞ്ഞു. മുൻപ് രണ്ട് തവണ ഈ മണ്ഡലത്തില്‍ വിജയിക്കാൻ സഹായിച്ച വോട്ടുകള്‍ ഇത്തവണ എന്തുകൊണ്ട് ലഭിച്ചില്ല എന്നതിനെക്കുറിച്ച് സ്ഥാനാർഥി സ്വയം പരിശോധിക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സമുദായ വോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ഇത്തവണ നഷ്ടമായത് സ്ഥാനാർഥി കൂടി പരിഗണിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy - Google

