ചെങ്ങന്നൂർ: കെഎസ്‌ഇബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ എആർയു വാർഷിക സമ്മേളനം ചെങ്ങന്നൂർ നിള ആഡിറ്റോറിയത്തില്‍ നടത്തി.
സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എആർയു പ്രസിഡൻ്റ് മണി കെപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാങ്കേതിക സമിതി കണ്‍വീനർ ജെയിംസ് എം ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കണ്‍വിനർ മോഹനൻ നൂറനാട് , സംസ്ഥാന സെക്രട്ടറി കാർത്തികേയൻ, ജില്ലാ പ്രസിഡൻ്റ് റ്റി.എം. ഗോപി, സെക്രട്ടറി ഉദയ പ്രകാശ് വിറ്റി, ട്രഷറർ ധനപാലൻ വി എസ്, ജില്ലാകമ്മിറ്റി അംഗംവർഗ്ഗീസ് എസ്, എആർയു കമ്മിറ്റി അംഗം സുരേഷ് കുമാർ ആർ എന്നിവർ സംസാരിച്ചു.

