Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേര പദ്ധതി: ജില്ലയിലെ കര്‍ഷക കൂട്ടായ്മകള്‍ രാജ്യാന്തര വിപണിയിലേക്ക്

കേര പദ്ധതി: ജില്ലയിലെ കര്‍ഷക കൂട്ടായ്മകള്‍ രാജ്യാന്തര വിപണിയിലേക്ക്

Keralasabdam 15 hrs ago

കൊല്ലം: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉല്‍പ്പന്നങ്ങളെ ദേശീയ - അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമാവുന്നു.

ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.

ഇത് സംബന്ധിച്ച്‌ ജില്ലയിലെ കർഷ കൂട്ടായ്മകള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി കൊല്ലം കോർപറേഷൻ മേയർ എ.കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ കാർഷിക മുന്നേറ്റത്തിനും പ്രത്യേകിച്ച്‌ പഴയ മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൗഢിയിലേക്ക് ജില്ലയെ ഉയർത്തുന്നതിനും പ്രൊഡക്ടിവ് അലയൻസിലൂടെ കേര പദ്ധതി വഴിയൊരുക്കുമെന്ന് മേയർ പറഞ്ഞു. മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുവാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.

ഹോട്ടല്‍ നാണിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രിൻസിപ്പല്‍ കൃഷി ഓഫീസർ അനീസ. എം.എസ് അധ്യക്ഷത വഹിച്ചു. കേര പദ്ധതിയെക്കുറിച്ച്‌ സംസ്ഥാന പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി.തമ്പിയും പ്രൊഡക്ടിവ് അലയൻസ് സ്കീമിനെക്കുറിച്ച്‌ കേര ഈ.എസ്.എസ്.ജി. നോഡല്‍ ഓഫീസർ ഡോ.എസ്.യമുനയും വിശദീകരിച്ചു. പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാരായ രഞ്ജിത്ത്കുമാർ (മാർക്കറ്റിംഗ്), വിഷ്ണു.വി (പി.എ.പോർട്ടല്‍) എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബിനു ബാലകൃഷ്ണൻ, എസ്.എഫ്.എ.സി. പ്രൊജക്റ്റ് ഡയറക്ടർ സുരേഷ് എം.എസ്., വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച്‌ ബിജു കെ.മാത്യു (പാലരുവി), സുനില്‍കുമാർ (പുനലൂർ), ഡോ.ഷൈൻ കുമാർ (കടക്കല്‍), തോമസ് കോശി (സാധ്യ സമൃദ്ധി), വിനോദ്. കെ (ചിറ്റുമല), കെ.വി.സന്തോഷ് ബാബു (കല്ലട), രമേഷ് (പൃഥ്‌വി), സുനില്‍കുമാർ. എസ്. (കൊട്ടാരക്കര അഗ്രോ), ഡോ.അനില്‍ പിള്ള (മുഖത്തല), എസ്.നാസറുദ്ധീൻ (നെടുമ്പന) എന്നിവർ സംസാരിച്ചു.

ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഇ & ടി) റീനാ രവീന്ദ്രൻ സ്വാഗതവും കേര പ്രൊജക്റ്റ് അസിസ്റ്റന്റ് ഷാനിദ. ആർ നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam