Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തെ രാജ്യത്തെ മികച്ച എം.എസ്.എം.ഇ ഹബ്ബാക്കി മാറ്റും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി

കേരളത്തെ രാജ്യത്തെ മികച്ച എം.എസ്.എം.ഇ ഹബ്ബാക്കി മാറ്റും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി

Keralasabdam 1 day ago

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് കാബിനറ്റ് മന്ത്രി ജിതന്‍ റാം മാഞ്ചി.

കേരളത്തിലെ വ്യവസായ മേഖലയുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം, ലക്ഷദ്വീപ് യാത്രയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ഹം) ഭാരവാഹികള്‍ സ്വീകരിച്ചു.

തുടര്‍ന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ എം.എസ്.എം.ഇ സാധ്യതകളെക്കുറിച്ചും കേന്ദ്ര പദ്ധതികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. രാജ്യപുരോഗതി മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന 'ആത്മനിര്‍ഭര്‍ ഭാരത്' ആശയത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ അഭ്യസ്തവിദ്യരായ യുവാക്കളും സ്ത്രീകളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഹം സംസ്ഥാന ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ മാത്യു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറിമാരായ ബി. ഷെരീഫ് ബാബു, അഡ്വ. രാജീവ് രാജധാനി, എറണാകുളം ജില്ലാ പ്രസിഡന്റ് പി. സൈമണ്‍ വിളപ്പില്‍, മീഡിയ കണ്‍വീനര്‍ ബൈജു തോമസ്, ടി.റോബിന്‍സണ്‍, കെ.എം അനീഷ്, ശിശുപാലന്‍ ഭാസ്‌കരന്‍, ഡി.ബിജു, എസ്.സൈബു, കെ.ഒ.ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam