ദോഹ:സമൂഹ്യസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങള്‍ക്കുള്ള റൗദ (Rawda) എക്സലൻസ് അവാർഡ് ഖത്തർ ക്യാൻസർ സൊസൈറ്റി കരസ്ഥമാക്കി.
ഖത്തറിലെ സോഷ്യല്‍ ഡെവലപ്പ്മെന്റ് ആൻഡ് ഫാമിലി മന്ത്രാലയമാണ് ഈ പുരസ്കാരം സംഘടിപ്പിച്ചത്.ക്യാൻസർ രോഗികള്‍ക്ക് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാനുള്ള നൂതന ഡിജിറ്റല്‍ സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്."വി ആർ ഹിയർ" (We Are Here) പ്ലാറ്റ്‌ഫോമിലൂടെ രോഗികള്‍ക്ക് നേരിട്ട് പോകാതെ തന്നെ 48 മണിക്കൂറിനുള്ളില്‍ സഹായം ഉറപ്പാക്കാൻ സാധിക്കുന്നു.2025-ല്‍ മാത്രം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 1,789 രോഗികള്‍ക്കായി 4.75 കോടി (47.5 മില്യണ്‍) ഖത്തർ റിയാല്‍ സൊസൈറ്റി ചിലവഴിച്ചു.
ഹമദ് മെഡിക്കല്‍ കോർപ്പറേഷനിലെ നാഷണല്‍ സെന്റർ ഫോർ ക്യാൻസർ കെയർ ആൻഡ് റിസർച്ച്, സിദ്ര മെഡിസിൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് ചികിത്സ ഉറപ്പാക്കുന്നത്.

