Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖത്തറില്‍ ഡിസൈനര്‍ കേക്കുകള്‍ക്ക് പ്രിയമേറുന്നു; കേക്ക് ആര്‍ട്ടിസ്റ്റുകള്‍ക്ക് വിപണിയില്‍ വൻ ഡിമാൻഡ്

ഖത്തറില്‍ ഡിസൈനര്‍ കേക്കുകള്‍ക്ക് പ്രിയമേറുന്നു; കേക്ക് ആര്‍ട്ടിസ്റ്റുകള്‍ക്ക് വിപണിയില്‍ വൻ ഡിമാൻഡ്

Keralasabdam 2 weeks ago

ദോഹ: ഖത്തറിലെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയില്‍ 'ഡിസൈനർ കേക്കുകള്‍ക്ക്' (Designer Cakes) പ്രിയമേറുന്നു. വിവാഹങ്ങള്‍, ജന്മദിനങ്ങള്‍, കുടുംബസംഗമങ്ങള്‍, ദേശീയ ആഘോഷങ്ങള്‍ എന്നിവയ്ക്കായി തങ്ങളുടെ താല്പര്യത്തിനനുസരിച്ച്‌ രൂപകല്‍പ്പന ചെയ്ത കേക്കുകള്‍ (Customised Cakes) തേടിയെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഇതോടെ രാജ്യത്ത് പ്രൊഫഷണല്‍ കേക്ക് ആർട്ടിസ്റ്റുകള്‍ക്കുള്ള ഡിമാൻഡും കുത്തനെ ഉയർന്നു.
ലബോണ്‍ ഹോസ്പിറ്റാലിറ്റിയിലെ അലക്സ് സൊലാനോ, വാലിനോർ ബേക്കറിയിലെ എർവിൻ എസ്റ്റോർ എന്നീ പ്രമുഖ കേക്ക് ആർട്ടിസ്റ്റുകള്‍ പറയുന്നതനുസരിച്ച്‌, ആഘോഷങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്ന ഖത്തറി കുടുംബങ്ങളാണ് ഇത്തരം കേക്കുകളുടെ പ്രധാന ഉപഭോക്താക്കള്‍. ആഘോഷങ്ങളുടെ പകിട്ടു കൂട്ടാൻ കേക്കുകളുടെ തനതായ രൂപകല്‍പ്പനയ്ക്ക് അവർ വലിയ പ്രാധാന്യം നല്‍കുന്നു.
ടുറിസത്തിന്റെ വളർച്ച, ജനസംഖ്യാ വർദ്ധനവ്, ഉയർന്ന ഉപഭോഗ സംസ്കാരം എന്നിവ ഖത്തറിന്റെ ഫുഡ് സർവീസ് മേഖലയ്ക്ക് വലിയ ഊർജ്ജമാണ് നല്‍കുന്നത്. അടുത്തിടെ പുറത്തുവന്ന വിപണി ഗവേഷണ റിപ്പോർട്ടുകളും (Yahoo Finance, Mordor Intelligence) ഈ വളർച്ച ശരിവെക്കുന്നുണ്ട്.
പെരുന്നാളിനും ദേശീയദിനത്തിനും പത്തിരട്ടി വ്യാപാരം
ഖത്തർ നാഷണല്‍ ഡേ, റമദാൻ, ഈദുല്‍ ഫിത്വർ, ഈദുല്‍ അദ്ഹ തുടങ്ങിയ വിശേഷദിവസങ്ങളിലാണ് ഡിസൈനർ കേക്കുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നത്. കഴിഞ്ഞ ഈദ് അവധി ദിനങ്ങളില്‍ സാധാരണ ദിവസങ്ങളേക്കാള്‍ പത്തിരട്ടി ഓർഡറുകളാണ് ലഭിച്ചതെന്ന് എർവിൻ എസ്റ്റോർ വ്യക്തമാക്കുന്നു. ദേശീയദിനത്തില്‍ മാത്രം അമ്പതിലധികം തീം കേക്കുകളാണ് ഒരു ബേക്കറിയില്‍ നിന്ന് വിറ്റഴിയുന്നത്.കേക്കിംഗ് എന്നത് കേവലം സാങ്കേതിക പരിശീലനത്തിനപ്പുറം വലിയ സർഗ്ഗാത്മകതയും കഴിവും ആവശ്യമുള്ള കലയാണെന്ന് അലക്സ് സൊലാനോ പറയുന്നു. ഈ മേഖലയില്‍ കഴിവുള്ളവരെ വാർത്തെടുക്കാൻ ഖത്തറിലെ ബിസിനസ്സ്-ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ നല്‍കുന്ന മികച്ച പരിശീലനങ്ങളെയും നിക്ഷേപങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
സമീപകാലത്തായി ഈ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ധാരാളമായി കടന്നുവരുന്നുണ്ട്. എന്നാല്‍ ഇത് കടുത്ത മത്സരത്തിനപ്പുറം, വ്യവസായത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യമാർന്ന ചോയ്‌സുകള്‍ ലഭിക്കുന്നതിനും കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. സ്ഥിരം ഉപഭോക്താക്കളുടെ ശക്തമായ പിന്തുണയാണ് ഈ മേഖലയുടെ പ്രധാന കരുത്ത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam