Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖത്തറില്‍ വേനല്‍ച്ചൂടിന് ആശ്വാസമേകി 'സുഹൈല്‍' കാലത്തിന് നാളെ തുടക്കം

ഖത്തറില്‍ വേനല്‍ച്ചൂടിന് ആശ്വാസമേകി 'സുഹൈല്‍' കാലത്തിന് നാളെ തുടക്കം

Keralasabdam 9 hrs ago

ദോഹ:അറേബ്യൻ ഉപദ്വീപില്‍ സുഹൈല്‍ (Suhail) നക്ഷത്രം ഉദിച്ചുയരുന്നതോടെ, കടുത്ത വേനല്‍ച്ചൂടിന് ശമനമേകി നാളെ (ഓഗസ്റ്റ് 24)മുതല്‍ 'സുഹൈല്‍' കാലത്തിന് പ്രാരംഭമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു.

പ്രകൃതിയില്‍ കുളിരേകി എത്തുന്ന ഈ കാലഘട്ടം 53 ദിവസത്തോളം നീണ്ടുനില്‍ക്കും. സമുദ്രജലത്തിലെ താപനില കുറയുന്നതിനൊപ്പം, പ്രത്യേകിച്ച്‌ രാത്രികാലങ്ങളില്‍ അന്തരീക്ഷം കൂടുതല്‍ മിതമായതായി മാറുന്നതോടെയാണ് മേഖലയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ പുതിയൊരു അധ്യായം തുറക്കുന്നത്.
ഖത്തർ കലണ്ടർ ഹൗസിന്റെ വിവരണം അനുസരിച്ച്‌
തർഫ (Tarfah),
ജബ്ഹ (Jabha),
സുബ്റ (Zubrah),
സർഫ (Sarfah)എന്നീ
നാല്ഘട്ടങ്ങളിലൂടെയാണ് പ്രധാനമായും
സുഹൈല്‍ സീസണ്‍ കടന്നുപോകുന്നത്.
വേനലിന്റെ കാഠിന്യം കുറഞ്ഞ് ശരത്കാലത്തിന്റെ വരവറിയിക്കുന്ന പ്രകൃതിയുടെ മനോഹരമായ ഈ മാറ്റത്തെ ഗള്‍ഫ് മേഖല എന്നും വലിയ പ്രതീക്ഷയോടെയാണ് വരവേല്‍ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam