Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖത്തറും ലിബിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ചര്‍ച്ചകള്‍

ഖത്തറും ലിബിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ചര്‍ച്ചകള്‍

Keralasabdam 16 hrs ago

മ്മാൻ: ഖത്തറും ലിബിയയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞർ ചർച്ചകള്‍ നടത്തി.

ജോർദാൻ തലസ്ഥാനമായ അമ്മാനില്‍ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ കൂടിയാലോചനാ യോഗത്തിനിടയിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ഖത്തർ വിദേശകാര്യ സഹമന്ത്രി സുല്‍ത്താൻ ബിൻ സാദ് അല്‍ മുറൈഖിയും, ലിബിയൻ ദേശീയ സർക്കാരിന്റെ (Government of National Unity) താല്‍ക്കാലിക വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി താഹെർ സാലെം അല്‍ ബാഊറും തമ്മിലാണ് തിങ്കളാഴ്ച ചർച്ചകള്‍ നടന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സഹകരണത്തെക്കുറിച്ചും വിവിധ മേഖലകളില്‍ ബന്ധം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ പൊതു താല്‍പ്പര്യമുള്ള ഒട്ടനവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളില്‍ അവർ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam