Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാൻ ലൈസൻസില്ല; വാഹനത്തിന്റെ ഫിറ്റ്നസും റദ്ദാക്കി

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാൻ ലൈസൻസില്ല; വാഹനത്തിന്റെ ഫിറ്റ്നസും റദ്ദാക്കി

Keralasabdam 17 hrs ago

കൊല്ലം: കൊട്ടാരക്കരയില്‍ മൂന്ന് ജീവനുകള്‍ കവർന്ന ദാരുണ അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗുരുതര വിവരങ്ങള്‍ പുറത്തുവന്നു.

അപകടമുണ്ടാക്കിയ ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് വാഹനം ഓടിക്കാനുള്ള ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചവറ സ്വദേശിയായ നിസാം എന്ന ഡ്രൈവർ ഒരു മാസം മുൻപാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.

അപകടത്തില്‍പ്പെട്ട ടിപ്പർ ലോറി 16 വർഷം പഴക്കമുള്ളതും നിരവധി തവണ നിയമലംഘനങ്ങളുടെ പേരില്‍ അധികൃതരുടെ നടപടിക്ക് വിധേയമായതുമാണ്. വാഹനത്തിലെ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാക്കിയ നിലയിലായിരുന്നുവെന്നും കണ്ടെത്തി.

അമിതവേഗമാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നുവെന്ന് ആർടിഒ അധികൃതർ അറിയിച്ചു.

അതേസമയം, വാഹനങ്ങളുടെ പരിശോധനയും നിയമനടപടികളും കൃത്യമായി നടപ്പാക്കുന്നതില്‍ അധികൃതർ വീഴ്ച വരുത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ആരോപിച്ച്‌ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. സംഭവസ്ഥലത്തെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ ചോദ്യം ചെയ്യുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam