Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ അവൈറോ കേരളത്തില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ അവൈറോ കേരളത്തില്‍

Keralasabdam 1 week ago

പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എല്‍മ അവൈറോ കേരളത്തിലെത്തി.

കോഴിക്കോട് വിമാനത്താവളത്തിലാണ് എല്‍മ എത്തിയത്.

കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോ മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കണ്ടു. മലയാളി മനസ്സുകളില്‍ റൊണാള്‍ഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എല്‍മ തീർച്ചയായും ക്രിസ്റ്റ്യാനോയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കി.

പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാനും മറ്റുമായിട്ടാണ് അവർ കേരളത്തില്‍ എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ എല്‍മയ്ക്ക് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളും ആരാധകരും ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കുന്നത്. മലയാളി മനസ്സുകളില്‍ റൊണാള്‍ഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും നേരിട്ടറിഞ്ഞ അവർ, ഈ വലിയ സ്നേഹസന്ദേശം തന്റെ സഹോദരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക് എത്തിക്കാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
കേരളത്തിലെത്തിയ എല്‍മയുടെ സന്ദർശനവും ആരാധകരുമായുള്ള ഒത്തുചേരലുകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ രീതിയില്‍ തരംഗമായിക്കഴിഞ്ഞു.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam