Dailyhunt
ക്യു ട്രാക്ക് കലാകുടുംബം   'സല്ലാപസരിഗമ' മെയ്‌ 7 വ്യാഴാഴ്ച

ക്യു ട്രാക്ക് കലാകുടുംബം 'സല്ലാപസരിഗമ' മെയ്‌ 7 വ്യാഴാഴ്ച

Keralasabdam 3 days ago

ദോഹ:പ്രവാസികള്‍ക്കിടയിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുകയെന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്യു ട്രാക്ക് കലാകുടുംബം സംഘടിപ്പിക്കുന്ന 'സല്ലാപസരിഗമ' സംഗീതവിരുന്ന് മെയ്‌ 7 വ്യാഴാഴ്ച ഗള്‍ഫ് സിനിമയ്ക്ക് സമീപമുള്ള ഐ ബാക്ക് റെസ്റ്റോറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം 6മണിമുതല്‍ ആരംഭിക്കുന്ന ഗാനമേളയില്‍ ജി സി സി യിലെ പ്രമുഖ ഗായകൻ റിയാസ് കരിയാട് മുഖ്യാഥിതിയായിരിക്കും.ശർബീന കാലിക്കറ്റ്, റിയാസ് തൃശൂർ,ഇ.

വി റഹിം,
ഷഫീക് മാളിയേക്കല്‍ തുടങ്ങിയഗായകർ വിവിധ ഭാഷാഗാനങ്ങള്‍ ആലപിക്കും.2025 ജൂലയ് 11ന് രൂപീകരിച്ച സംഘടനയുടെ
പതിനഞ്ചാമത് പ്രോഗ്രാമാണ് മെയ്‌ 7 നടക്കുന്നത്.ഓള്‍ഡ്
ഐഡിയല്‍ ഇന്ത്യൻ സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്ന പ്രഥമ പരിപാടിയില്‍ 60 ല്‍ പരം ഗായകർക്കാണ് വേദിയൊരുക്കിയത്. അംഗങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന ക്യു ട്രാക്ക്ലേബർക്യാമ്പുകളിലെതൊഴിലാളികള്‍ക്കായി വാരാന്ത്യങ്ങളില്‍ സംഗീതനിശകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിലെ പ്രമുഖരായ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശന പാസുകളില്ലാതെ സൗജന്യമായി സ്റ്റേജ് ഷോ ആസൂത്രണം ചെയ്തുവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കറി ലീവ്സ് റെസ്റ്റോറന്റില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ ക്യു ട്രാക്ക് പ്രസിഡന്റ് ഇ വി റഹീം, ജനറല്‍ സെക്രട്ടറി സമീർ സൂപ്പി ബി എം, ഉപദേശക സമിതി ചെയർമാൻ അഹമ്മദ് കുട്ടി, ഗായിക ശർബീന കാലിക്കറ്റ്‌, അജിനാസ് കായക്കൊടി
എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam