Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മീനാക്ഷി ഇടപ്പള്ളി ജി എച്ച്‌ എസ് എസില്‍ പഠിക്കും വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപ അനുവദിക്കും

മീനാക്ഷി ഇടപ്പള്ളി ജി എച്ച്‌ എസ് എസില്‍ പഠിക്കും വിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപ അനുവദിക്കും

Keralasabdam 2 weeks ago

കൊച്ചി: ശാരീരിക പരിമിതികളെ തുടർന്ന് ഇഷ്ട വിഷയം പഠിക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി മീനാക്ഷിക്ക് ആശ്വാസമായി സർക്കാരും വിദ്യാഭ്യാസ വകുപ്പും.

മീനാക്ഷിക്ക് ഇടപ്പള്ളി ജി എച്ച്‌ എസ് എസില്‍ പഠിക്കാൻ സൗകര്യമൊരുക്കും. ഇവിടെ റാമ്പ് നിർമിക്കുന്നതിനായി 3 ലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച ദീപക് ജോയ് എം എല്‍ എ യ്ക്ക് മന്ത്രി ഉറപ്പ് നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി വിദ്യാഭ്യാസ മന്ത്രി നേരിട്ട് സംസാരിച്ചാണ് ധനസഹായം ഉറപ്പാക്കിയത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കഴിഞ്ഞ ദിവസം മീനാക്ഷിയെ ഫോണില്‍ വിളിച്ചിരുന്നു. മീനാക്ഷിക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിനാവശ്യമായ നടപടികള്‍ ഏകോപിപ്പിക്കാൻ ദീപക് ജോയ് എം എല്‍ എ യെ ചുമതലപ്പെടുത്തിയിരുന്നു. സ്കൂള്‍ പ്രിൻസിപ്പല്‍ എ ശങ്കരനാരായണനുമായി ദീപക് ജോയ് സംസാരിച്ചതിനെ തുടർന്നാണ് റാംപ് നിർമിക്കാൻ തീരുമാനമായത്. ഒരു ലക്ഷം രൂപ ഇതിനായി പിടിഎ നല്‍കും. കമ്പ്യൂട്ടർ സയൻസ് കോഴ്സാണ് മീനാക്ഷി എടുത്തിട്ടുള്ളത്. മാത്സ് ലാബ് ഒഴികെയുള്ളവ താഴത്തെ നിലയിലാണ്. മീനാക്ഷിക്ക് മാത്സ് പ്രാക്ടിക്കല്‍ ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചതായും ദീപക് ജോയ് പറഞ്ഞു.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam