Dailyhunt
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു

Keralasabdam 1 week ago

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിയും മുന്നണിയും ദയനീയമായി പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു.

പ്രത്യേക ദൂതൻ വഴിയാണ് പിണറായി വിീജയൻ രാജിക്കത്ത് ലോക്ഭവനിലെത്തിച്ചത്. രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർ, പുതിയ സർക്കാർ അധികാരമേല്‍ക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാൻ പിണറായിയോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ശേഷം ഗവർണർ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

എല്‍ഡിഎഫ്- 34, യുഡിഎഫ്- 104, എൻഡിഎ- 3 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. യുഡിഎഫ് മുന്നേറ്റത്തില്‍ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകള്‍ തകർന്നു. വോട്ടെണ്ണല്‍ തുടങ്ങി 6 റൗണ്ട് പൂർത്തിയാകുന്നതുവരെ ധർമടത്ത് പിണറായി വിജയൻ ഒരു തവണ പോലും ലീഡ് ചെയ്തില്ല. ഒടുവില്‍, തിളക്കം കുറഞ്ഞ വിജയമാണ് മുഖ്യമന്ത്രിക്ക് ശക്തികേന്ദ്രത്തില്‍ ലഭിച്ചത്. മന്ത്രിമാരില്‍ ഭൂരിഭാഗവും പരാജയപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam