Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിന് ഭരണം

നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിന് ഭരണം

Keralasabdam 2 weeks ago

ത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വി.പി.

മനോജ് കുമാറിന് സിപിഎം അംഗത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങള്‍ വീതവും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. അംഗബലത്തില്‍ ഇരു മുന്നണികളും തുല്യമായതിനാല്‍ നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.

ബിജെപി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കിയതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചത്.

അതേസമയം, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. വോട്ടെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് ബിജെപിയുടെ നീക്കം പരാജയപ്പെട്ടത്.

പുതിയ സാഹചര്യത്തില്‍ വി.പി. മനോജ് കുമാർ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേല്‍ക്കും. രണ്ട് അംഗങ്ങളുള്ള സിപിഎമ്മിന്റെ പിന്തുണയാണ് തുല്യ അംഗബലമുള്ള പഞ്ചായത്തിലെ ഭരണസമവാക്യം യുഡിഎഫിന് അനുകൂലമാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam