കാക്കനാട് : സാമൂഹ്യനീതി വകുപ്പിന്റെയും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസസിന്റെയും സംയുക്ത സഹകരണത്തോടെ ഗവണ്‍മെന്റ് ആശാഭവൻ (പുരുഷന്മാർ), കാക്കനാടില്‍ നടപ്പാക്കുന്ന 'നവസ്പർശം 2026-27' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2026 ഓഗസ്റ്റ് 21-ന് നടന്നു.
ബഹു. ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര എം.എല്‍.എ ശ്രീമതി ഉമ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ ശ്രീമതി പ്രിയങ്ക ജി. ഐ.എ.എസ്., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ജി. രാധാകൃഷ്ണൻ, തൃക്കാക്കര നഗരസഭ ചെയർമാൻ ശ്രീ റാഷിദ് ഉള്ളമ്പിള്ളി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.നവസ്പർശം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഡിറ്റർജന്റ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പനയും ചടങ്ങില്‍ നടന്നു. ഡിറ്റർജന്റ് ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന ഫാ. ജോർജ് ജോഷ്വ, ഓർഫനേജ് കണ്‍ട്രോള്‍ ബോർഡ് അംഗം, ഏറ്റുവാങ്ങി.
ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ ജോണ്‍ ജോഷി കെ. ജെ., ഗവണ്‍മെന്റ് ആശാഭവൻ സൂപ്രണ്ട് ശ്രീമതി ഷെനോള ക്ലെമന്റ്, നവസ്പർശം പ്രോജക്‌ട് കോർഡിനേറ്ററും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അനീഷ് കെ. ആർ. എന്നിവർ സംസാരിച്ചു.
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസസിന്റെ അക്കാദമികവും പ്രൊഫഷണലുമായ പിന്തുണയോടെ നടപ്പാക്കുന്ന നവസ്പർശം 2026-27, തൊഴില്‍പരിശീലനം, കഴിവ് വികസനം, സാമൂഹിക ഉള്‍ച്ചേരല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ആശാഭവനിലെ താമസക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക പുനഃസംയോജനവും ലക്ഷ്യമിടുന്ന പദ്ധതിയാണ്.'
Photo Courtesy - Google

