കൊച്ചി :എറണാകുളം ലൂർദ് ആശുപത്രിയില്‍ ലൂർദ് കോളേജ് ഓഫ് നഴ്സിംഗിന്റെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവജാത ശിശുക്കളിലെ ജീവൻ രക്ഷാ പരിചരണത്തിലെ ഏറ്റവും നിർണ്ണായകമായ ആദ്യ ഒരു മിനിറ്റിലെ അടിയന്തര ഇടപെടലുകളെക്കുറിച്ചുള്ള 'നിയോനേറ്റല്‍ റീസസ്സിറ്റേഷൻ: ഫസ്റ്റ് ഗോള്‍ഡൻ മിനിറ്റ്' പരിശീലന ശില്പശാല സംഘടിപ്പിച്ചു.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. വിമല്‍ ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി നവജാതശിശു വിഭാഗം മേധാവി ഡോ. റോജോ ജോയി, ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പല്‍ പ്രൊഫ. സിസ്റ്റർ റുഫീന എട്ടുരുത്തില്‍, പ്രൊഫ. ജോസി എ. മാത്യു, ശ്രീമതി.ആലീസ് സി. മാത്യു എന്നിവർ ചടങ്ങില്‍ സംസാരിച്ചു.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോഴ്സ് കോർഡിനേറ്ററും ജനറല്‍ ഹോസ്പിറ്റല്‍ പീഡിയാട്രിക് വിഭാഗം ഡോക്ടറുമായ ഡോ. വിനീത പ്രമോദ്, കേരള ഹെല്‍ത്ത് സർവീസ് റിട്ട. ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. വി.ഡി. അനില്‍കുമാർ, മട്ടാഞ്ചേരി വിമെൻ ആൻഡ് ചൈല്‍ഡ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ. ശ്രീജ, പറവൂർ താലൂക്ക് ആശുപത്രിയിലെ ജൂനിയർ കണ്‍സള്‍ട്ടന്റ് ഡോ. ലത എന്നിവർ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ശില്പശാലയില്‍ പങ്കെടുത്തവർക്ക് ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. ആന്റണി റാഫേല്‍ സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശില്പശാലയില്‍ നഴ്സിംഗ് വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
Photo Courtesy - Google

