ദോഹ: ന്യൂ ഗുഡ്‌വില്‍ കാർഗോയും റോക്കാ പവർ ജിംയും സംയുക്തമായി തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി 'ലേബർ ഡേ വെല്‍നെസ് പ്രോഗ്രാം' വിജയകരമായി സംഘടിപ്പിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും മാനസികക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടി എല്ലാ മാസവും രണ്ട് വെള്ളിയാഴ്ചകളില്‍ നടത്തുന്നതാണ്.
പരിപാടിയില്‍ ജീവനക്കാർക്കായി വിവിധ ആരോഗ്യപരമായ ആക്ടിവിറ്റികളും ഫിറ്റ്നസ് സെഷനുകളും സംഘടിപ്പിച്ചു. തൊഴിലാളികളുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും ആദരിച്ച് ലേബർ ഡേ ആഘോഷവും നടന്നു.
ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ ജീവനക്കാരില്‍ വലിയ ആവേശം സൃഷ്ടിച്ചതായി മാനേജ്മെന്റ് അറിയിച്ചു.
ന്യൂ ഗുഡ്‌വില്‍ കാർഗോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബൂവും ജനറല്‍ മാനേജർ നിഖില്‍ നസീറും പരിപാടിക്ക് നേതൃത്വം നല്‍കി.
ന്യൂ ഗുഡ്‌വില്‍ കാർഗോയും റോക്കാ പവർ ജിംയും ചേർന്ന് ഇനിയും കൂടുതല്‍ വെല്‍നെസ് പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

