Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണം സമൃദ്ധി 2026 കര്‍ഷക ചന്ത

ഓണം സമൃദ്ധി 2026 കര്‍ഷക ചന്ത

Keralasabdam 11 hrs ago

ചെങ്ങന്നൂർ : നഗരസഭ കൃഷിഭവന്റെ ഓണം സമൃദ്ധി 2026 കർഷക ചന്ത മിനി സിവില്‍ സ്റ്റേഷനില്‍ നഗരസഭ ചെയർപേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ പി കെ അനില്‍കുമാർ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സണ്‍ സാലി ജയിംസ് ആദ്യ വില്പന ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ടി കുമാരി, കെ ഷിബുരാജൻ, ശോഭാ വർഗീസ്, കൗണ്‍സിലർമാരായ സൂസമ്മ എബ്രഹാം, സനിത മാത്യു, എസ് സജിത, വരുണ്‍ മട്ടയ്ക്കല്‍, ഗോപു പുത്തൻ മഠത്തില്‍, പി വിജയകുമാരി അമ്മാള്‍, ഏലിയാമ്മ സജി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ എൻ ഗോപാലകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസൻ തോമസ്, കൃഷി ഫീല്‍ഡ് ഓഫീസർ ജേക്കബ് തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പി എസ് സിന്ധു, കൃഷി അസിസ്റ്റന്റ് ആർ അനില്‍കുമാർ എന്നിവർ പ്രസംഗിച്ചു. കർഷകരില്‍ നിന്നും 10% അധികവില നല്‍കി പൊതുജനങ്ങള്‍ക്ക് 30% വില കുറച്ചാണ് പച്ചക്കറി നല്‍കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam