Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണം വെളളത്തിലാകും; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഓണം വെളളത്തിലാകും; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Keralasabdam 15 hrs ago

തിരുവനന്തപുരം: ഓണം ആഘോഷങ്ങള്‍ക്ക് തുടക്കമാകാനിരിക്കെ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പൂരാടം, ഉത്രാടം ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലകളില്‍ മഴയുടെ തീവ്രത കൂടുതലായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 24ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ഓഗസ്റ്റ് 25ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam