Dailyhunt
ഫോക്കസ് ഖത്തര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു

ഫോക്കസ് ഖത്തര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു

Keralasabdam 2 weeks ago

ത്തറിലെ യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണല്‍ ഖത്തർ റീജിയൻ തിരഞ്ഞെടുക്കപ്പെട്ട ഡിവിഷണല്‍ നേതാക്കള്‍ക്കായി ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു.

നേതൃത്വ ശേഷി വളർത്തുകയും,സാമൂഹിക സേവന രംഗത്ത് കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഐ.ബി.പി.സി ഖത്തർ പ്രസിഡൻ്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. നേതൃത്വം ഒരു സ്ഥാനമോ അധികാരമോ മാത്രമല്ല; അത് ഉത്തരവാദിത്വബോധത്തോടെ സ്വീകരിക്കേണ്ട ഒരു പ്രവർത്തിയാണെന്ന് അദ്ദേഹം ഓർമ്മപെടുത്തി .യാഥാർത്ഥ്യത്തെ വ്യക്തമായി മനസ്സിലാക്കുകയും ലക്ഷ്യത്തിലേക്ക് വ്യക്തമായ ദിശയോടെ മുന്നേറുകയും ചെയ്യുന്നത് നേതൃത്വത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. നന്ദിയുടെയും സത്യസന്ധമായ സേവനത്തിന്റെയും മൂല്യങ്ങള്‍ ഓരോ നേതാവും ഉള്‍ക്കൊള്ളണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിലെ മറ്റു സെഷനുകളിലായി ലീഡർഷിപ്പ് ഡെവലപ്പ്മെൻ്റുമായി ബന്ധപ്പെട്ട് വിദഗ്ദർ ക്ലാസുകള്‍ നയിച്ചു.
സംഘടനാ വളർച്ചയിലെ സോഷ്യല്‍ മീഡിയയിലെ മാർക്കറ്റിങ് സാധ്യതകള്‍ എന്ന വിഷയത്തില്‍ സ്‌കൂള്‍ ബോക്സ് സി.ഇ. ഒ യും സോഫ്റ്റ് സ്‌കില്‍ ട്രൈയിനറുമായ അമീർ ഷാജി സംസാരിച്ചു.
ഫോക്കസ്ഖത്തർന്റെ മുൻ കാല നേതാക്കള്‍ പങ്കെടുത്ത 'ലെഗസി ലാബ്' ഇൻ്ററാക്ടീവ് സെഷൻ ഫോക്കസിൻ്റെ ഇരുപത് വർഷത്തെ യാത്രയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചതിനോടൊപ്പം തന്നെ ഭാവി പദ്ധതികളെ കുറിച്ചുള്ള ആശയ വിനിമയങ്ങളുടെ കൈമാറ്റ വേദിയായി.

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി,മൂല്യാധിഷ്ഠിത ദാർശനികതയിലൂടെ സാമൂഹ്യ സേവന രംഗത്ത് ഫോകസ് ഖത്തർ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ചു.

ഫോകസ് ഖത്തർ സി.ഒ.ഒ ഡോ.റസീല്‍ മൊയ്തീൻ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സി.ഇ.ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ചു. അമീനു റഹ്‌മാൻ , മുഹമ്മദ് ആഷിഖ്, അൻസബ്, മുഹമ്മദ് ഷഫീഖ്, ത്വാഹ മുഹമ്മദ്, റഷീഖ് ബക്കർ, ഫഹ്‌സിർ റഹ്‌മാൻ ,ഹാഫിസ് ഷബീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam