Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് കേരള പൊലീസിന് വൻ നാണക്കേട്; ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി ഡിജിപി

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത് കേരള പൊലീസിന് വൻ നാണക്കേട്; ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി ഡിജിപി

Keralasabdam 4 months ago

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇഡി റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍കണ്ട് വിശദീകരണം നല്‍കി.

ഇന്ന് രാവിലെ മന്ത്രിയുടെ വസതിയിലെത്തിയാണ് ഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഇന്റലിജൻസ് ഐജി പി. വിജയനും മുൻ ഡിജിപി ഹേമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ആഭ്യന്തര വകുപ്പിന് വലിയ തിരിച്ചടിയായെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സംഭവത്തെ തുടർന്ന് കേന്ദ്ര സർക്കാറും ഗവർണറും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന് മറുപടി നല്‍കേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനുണ്ടെന്നും വിലയിരുത്തുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ ചർച്ചയില്‍ പ്രധാന വിഷയമായി. പൊലീസില്‍ പുനഃസംഘടന വേണമോയെന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷം തുടർനടപടികളില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

സംഭവത്തില്‍ ഇന്നലെ തന്നെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണില്‍ ദീർഘനേരം ആശയവിനിമയം നടത്തിയിരുന്നു. പൊലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായെന്ന വിലയിരുത്തല്‍ ആഭ്യന്തര മന്ത്രിക്കുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

അതേസമയം, തിരുവനന്തപുരത്തെ ഇഡി പരിശോധനയെക്കുറിച്ച്‌ പൊലീസിനോ ആഭ്യന്തര വകുപ്പിനോ മുൻകൂർ വിവരം ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇഡി സംഘത്തിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ക്രമസമാധാനം നിലനിർത്താൻ പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും പൊലീസിന് നേരെ കുറ്റപ്പെടുത്തല്‍ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനായേനെയെന്നും അദ്ദേഹം പറഞ്ഞു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam