Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊതു ശൗചാലയ പുനര്‍നിര്‍മാണം പ്രതിസന്ധിയില്‍, പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്‌.

പൊതു ശൗചാലയ പുനര്‍നിര്‍മാണം പ്രതിസന്ധിയില്‍, പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്‌.

Keralasabdam 2 weeks ago

ടകര നഗരസഭയിലെ പഴയ ബസ്റ്റാന്റ് പരിസരത്തെ ദിനം പ്രതി ആയിരക്കണക്കിന് ആളുകള്‍ ആശ്രയിച്ചുവരുന്ന പൊതു ശൗചാലയ പുനർനിർമാണം അനന്തമായി നീളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്‌ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

പൊതു ശൗചാലയം ഉള്‍പ്പെടെ വടകര നഗരസഭയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്തുത പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി സി ഷീബ ഉദ്ഘാടനം ചെയ്തു. ബദല്‍ സംവിധാനം എന്ന പേരില്‍ ഇ-ടോയ്‌ലെറ്റ് സ്ഥാപിച്ചെങ്കിലും അത് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാൻ വടകര നഗരസഭക്ക് സാധിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ്‌ വടകര മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദ് ജെ മാധവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ്‌ വടകര നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി സജിത്ത് മാരാർ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്‌ വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ നിജിൻ മാസ്റ്റർ, udf വടകര മുൻസിപ്പല്‍ കണ്‍വീനർ പി എസ് രഞ്ജിത്ത് കുമാർ, നഗരസഭ കൗണ്‍സിലർമാരായ ബിജുല്‍ ആയാടത്തില്‍, സുനില്‍ കുമാർ, ഇൻകാസ് സെൻട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അഷറഫ്, പ്രഭിൻ പാക്കയില്‍, അനന്ദു വി കെ,അക്ഷയ പ്രകാശ്, റാഫി, അശ്വിൻ ഭാസ്കർ, മൃദുല്‍, അമല്‍, റോബിൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ്‌ വടകര മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിപിൻ എം വി നന്ദി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam