Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‍ ആരംഭിച്ചു.

പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‍ ആരംഭിച്ചു.

Keralasabdam 2 weeks ago

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച്‌ പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വച്ച്‌ കൊണ്ട് പ്രവാസി വെല്‍ഫെയറിന്റെ നോര്‍ക്കാ കാമ്പയിന്‍ ആരംഭിച്ചു.

ആഗസ്ത് 20 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ ആളുകള്‍ക്ക് അംഗത്വമെടുക്കാനും സംശയ നിവാരണത്തിനുമായി എല്ലാ ദിവസവും വൈകീട്ട് 7 മണി മുതല്‍ 9.30 മണി വരെ നുഐജയിലുള്ള പ്രവാസി വെല്‍ഫെയര്‍ ഒഫീസില്‍ പ്രത്യേക ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കും.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ കാമ്പയിന്റെയും നോര്‍ക്ക ഹെല്പ് ഡസ്കിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് അനീസ് മാള അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കണ്‍വീനര്‍ ഷംസു വായേരി കാമ്പയിന്‍ വിശദീകരിച്ചു. ആക്ടിംഗ് ജാന്‍റല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം, കൊല്ലം ജില്ലാ പ്രസിഡണ്ട് എച്ച്‌ മന്‍സൂര്‍, തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നിഷാസ് ഗുരുവായൂര്‍, വൈസ് പ്രസിഡണ്ട് ജ്യോതിവാസ്, നാജിയ സഹീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam