Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുതുതായി സ്കൂളുകളില്‍ പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക് വി.പി.എസ് ലേക്‌ഷോറിന്‍റെ സ്നേഹ സമ്മാനം

പുതുതായി സ്കൂളുകളില്‍ പ്രവേശിക്കുന്ന കുരുന്നുകള്‍ക്ക് വി.പി.എസ് ലേക്‌ഷോറിന്‍റെ സ്നേഹ സമ്മാനം

Keralasabdam 4 months ago

കൊച്ചി: ഈ വർഷം പുതുതായി വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്ന ജീവനക്കാരുടെ മക്കള്‍ക്ക് സ്നേഹ സമ്മാനവുമായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി.

ഫസ്റ്റ് സ്റ്റെപ്പ് എന്ന പേരില്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠനോപകരണ വിതരണ ചടങ്ങ് കൊച്ചി കോർപറേഷൻ മേയർ അഡ്വ. വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിലൂടെ ലേക്‌ഷോര്‍ പങ്കുവെക്കുന്നത് തങ്ങളുടെ ജീവനക്കാരോടുള്ള സ്നേഹവും കരുതലുമാണെന്ന് മേയർ പറഞ്ഞു. സമൂഹത്തിന് നന്മചെയ്യാനും കരുതലേകാനുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നത് അതിപ്രധാനമാണ്. എല്ലാവരെയും ചേർത്തുപിടിക്കുന്ന മാനേജ്മെന്‍റ് സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു. 150 ഓളം കുട്ടികള്‍ക്കാണ് ആശുപത്രിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ നല്‍കിയത്. മരട് നഗരസഭ അധ്യക്ഷ അജിത നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. ഓരോ കുട്ടികളിലുമുള്ള കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച്‌ അവരെ വിജയത്തിലേക്ക് നയിക്കാനാകണമെന്ന് അവർ പറഞ്ഞു.
വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. നമ്മുടെ കുട്ടികളെ ചേർത്തുനിർത്താനാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സി.ഇ.ഓ ജയേഷ് വി.നായർ, ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മണ്‍ സേതുരാമൻ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam