Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

Keralasabdam 8 hrs ago

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.ആർഎസ്‌എസ് സൈദ്ധാന്തികൻ പി.

നാരായണൻ, ജസ്റ്റീസ് കെ.ടി. തോമസ് എന്നിവർ പത്മവിഭൂഷണ്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി.

അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തില്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് നടൻ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങള്‍ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ബഹുമതി സമ്മാനിച്ചത്.

ഇവർക്ക് പുറമേ പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങള്‍ കൈപ്പറ്റി.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam