ചെങ്ങന്നൂർ: മഴ കടുത്തതോടെ ചെങ്ങന്നൂർ - കുത്തിയതോട് റോഡ് പമ്പാ നദിയിലേക്ക് ഇടിയാൻ തുടങ്ങുന്നു അടുത്തയിടെ ഉദ്ഘാടനം ചെയ്ത കുത്തിയതോട് പാലത്തിന് ഏതാനും മീറ്റർ അകലെ പാണ്ടനാട് ഭാഗത്താണ് ഭീഷണി.
അധികൃതർ ഈ ഭാഗത്ത് ഭീഷണി സൂചിപ്പിച്ചു കൊണ്ട് വീപ്പകള്‍ നിരത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറ്റിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. റോഡ് നദിയോട് ചേർന്നാകയാല്‍ മുഴുവൻ ഇടിഞ്ഞു പോകുവാനുള്ള സാധ്യത ഉണ്ട്. നല്ല ഗതാഗത തിരക്കുള്ള വഴിയാണ് ഇത്

