Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാന സ്കൂള്‍ കായികമേള സ്വര്‍ണ്ണകപ്പ് പര്യടനത്തിന് ആലപ്പുഴ ജില്ലയില്‍ സ്വീകരണം നല്‍കി

സംസ്ഥാന സ്കൂള്‍ കായികമേള സ്വര്‍ണ്ണകപ്പ് പര്യടനത്തിന് ആലപ്പുഴ ജില്ലയില്‍ സ്വീകരണം നല്‍കി

Keralasabdam 5 hrs ago

ചെങ്ങന്നൂർ: സംസ്ഥാന സ്കൂള്‍ കായികമേള സ്വർണ്ണകപ്പ് പര്യടനത്തിന് ആലപ്പുഴ ജില്ലയില്‍ സ്വീകരണം നല്‍കി. കാരയ്ക്കാട് എസ് എച്ച്‌ വി ഹൈസ്കൂളിലാണ് ജില്ലാതല സ്വീകരണം ഒരുക്കിയത്.

ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ സുനിമോള്‍ സ്വർണ്ണ കപ്പ് ജില്ലയിലേക്ക് ഏറ്റുവാങ്ങി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിതാ മനു സ്വീകരണയോഗം ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണിക സന്തോഷ് അധ്യക്ഷത വഹിച്ചു .ജനപ്രതിനിധികളായ പ്രമോദ് കാരയ്ക്കാട്, രാജി രാജീവ്
ചെങ്ങന്നൂർ ആർ ഡി ഡി സുധ കെ ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പല്‍ ഡോക്ടർ കെ ജെ ബിന്ദു മാവേലിക്കര വിദ്യാഭ്യാസ ഓഫീസർ രജനി ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റീന എച്ച്‌
അധ്യാപക സംഘടന പ്രതിനിധികളായ കെഎം ജോസഫ് മാത്യു
അനസ് എം അഷ്‌റഫ്‌, അനന്തൻ കെ ആർ
വിജോയ് എസ് ജോസഫ്
സ്കൂള്‍ മാനേജർ ,സ്കൂള്‍ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡൻ്റ്, അദ്ധ്യാപകർ, സ്കൂള്‍ ലീഡർ എന്നിവർ ഹരാർപ്പണം ചെയ്തു സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam