തിരുവനന്തപുരം: മുഹറം പൊതു അവധിയില്‍ മാറ്റം. നേരത്തേ വ്യാഴാഴ്ച്ച (ജൂണ്‍25)ന് അവധിയായിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ അവധി വെള്ളിയാഴ്ച്ചയിലേക്ക്(ജൂണ്‍ 26) മാറ്റിയെന്നാണ് പുതിയ അറിയിപ്പ്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം.

