Dailyhunt
സാമൂഹിക സേവന രംഗത്തെ മികവ്: 'റഫീഖി'ന് റൗദ പുരസ്കാരം നല്‍കി ആദരിച്ച്‌ ഖത്തര്‍ അമീര്‍

സാമൂഹിക സേവന രംഗത്തെ മികവ്: 'റഫീഖി'ന് റൗദ പുരസ്കാരം നല്‍കി ആദരിച്ച്‌ ഖത്തര്‍ അമീര്‍

Keralasabdam 1 week ago

ദോഹ: ഖത്തറിലെ പ്രമുഖ ഹോം ഗ്രോണ്‍ പ്ലാറ്റ്‌ഫോമായ 'റഫീഖി'ന്റെ (Rafeeq) മാനുഷിക സേവന പ്രവർത്തനങ്ങളെയും കമ്മ്യൂണിറ്റി സംരംഭങ്ങളെയും അംഗീകരിച്ചുകൊണ്ട്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി 'റൗദ' (Rawda Award) പുരസ്കാരം നല്‍കി ആദരിച്ചു.

ഞായറാഴ്ച നടന്ന ചടങ്ങില്‍ റഫീഖ് സി.ഇ.ഒ അബ്ദുള്ള താമർ അല്‍ഹുമൈദി അമീറില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.സാമൂഹിക ഉത്തരവാദിത്തം, നവീകരണം, സേവനം എന്നീ മേഖലകളില്‍ റഫീഖ് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരംനല്‍കിയത്.
കമ്പനിയുടെ മാനുഷിക മുഖമായ 'റഫീഖ് അല്‍ ഖൈർ' എന്ന സംരംഭത്തിലൂടെ വിശുദ്ധ റമദാൻ മാസത്തിലടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കമ്പനി നടത്തിവരുന്നത്.
ആറ് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച റഫീഖ്, ഇന്ന് ഖത്തറിലെ ജനങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള മുൻനിര പ്രാദേശിക പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു.
റഫീഖ് എന്നത് വെറുമൊരു സേവനമല്ല; അത് ഖത്തറില്‍ നിന്ന് ലോകത്തിന് നേരെ നീട്ടുന്ന സഹായഹസ്തമാണെന്ന്
റഫീഖ് സി.ഇ.ഒഅബ്ദുള്ള താമർ അല്‍ഹുമൈദിപറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam