Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഫാരിയുടെ പുതിയ ഔട്ലറ്റ് ഷഹാനിയയില്‍-ഉദ്ഘാടനം ഇന്ന്

സഫാരിയുടെ പുതിയ ഔട്ലറ്റ് ഷഹാനിയയില്‍-ഉദ്ഘാടനം ഇന്ന്

Keralasabdam 1 week ago

ണ്ടു പതിറ്റാണ്ടോളമായി ഖത്തറില്‍ വിജയഗാഥ രചിച്ചു കൊണ്ട് മുന്നേറുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമ്പതാമത് ഔട്ലറ്റ് ഷഹാനിയയില്‍ ഇന്ന് ഓഗസ്റ്റ് 27-ന് തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

ഉപഭോക്താക്കളുടെ സൗകര്യത്തിനായി 24 മണിക്കൂറും ഈ ഔട്ട്ലെറ്റ് തുറന്നു പ്രവര്‍ത്തിക്കും എന്ന പ്രത്യേകതയുമുണ്ട്. 2005 മെയ് 5-ന് സല്‍വാ റോഡില്‍ ആദ്യത്തെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ച സഫാരി ഗ്രൂപ്പ് ഖത്തറില്‍ തന്നെ ജനിച്ചു തുടക്കം മുതല്‍ തന്നെ വ്യത്യസ്തമായ പ്രമോഷനുകളും ആക്ടിവിറ്റികളും അവതരിപ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നി വളര്‍ന്നുവന്ന സ്ഥാപനമാണ് സഫാരി.

വിസിറ്റ് ആന്റ് വിന്‍ പ്രമോഷനിലൂടെ യാതൊരുവിധ പര്‍ച്ചേസും കൂടാതെ സമ്മാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച സഫാരി, പുതിയ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുമ്പോള്‍ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും പര്‍ച്ചേസ് ഇല്ലാതെ തന്നെ വിജയിയാകാനുള്ള അവസരം ഒരുക്കാറുണ്ട്.

അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ലോജിസ്റ്റിക് വില്ലേജിലെ സഫാരി ഔട്ട്ലെറ്റില്‍ അവതരിപ്പിച്ച്‌ വന്‍ ജനശ്രദ്ധ നേടിയ 'വിസിറ്റ് ആന്‍ഡ് വിന്‍' മെഗാ പ്രമോഷന്‍ പുതിയ ഷഹാനിയ ഔട്ട്ലെറ്റിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. യാതൊരുവിധ പര്‍ച്ചേസും കൂടാതെ ഔട്ട്ലെറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന കൂപ്പണിലൂടെ 2 ഷെവര്‍ലെ കാപ്റ്റിവ 2025 മോഡല്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. 2026 ഓഗസ്റ്റ് 3 മുതല്‍ നവംബര്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 സെപ്റ്റംബര്‍ 17-ന് ലോജിസ്റ്റിക് വില്ലേജിലെ സഫാരി ഔട്ട്ലെറ്റിലും രണ്ടാമത്തെ നറുക്കെടുപ്പ് നവംബര്‍ 5-ന് ഷഹാനിയയിലെ പുതിയ ഔട്‌ലെറ്റിലും നടക്കും.

ഇതിനുപുറമെ, സഫാരിയുടെ '10, 20, 30' പ്രമോഷന്‍, ഐറ്റംസ് ഫോര്‍ 1 - 9 ഖത്തര്‍ റിയാല്‍, സഫാരി മിഡ്‌നൈറ്റ് ഡീല്‍സ്, തുടങ്ങിയ ജന ശ്രദ്ധ നേടിയ വിവിധ പ്രമോഷനുകളും രാജ്യാ, ഭാഷാ, സംസ്‌കാര ഭേതമന്യേ എല്ലാ ആഘോഷങ്ങളിലെ സജീവ സാന്നിധ്യവും സഫാരിയെ എന്നും ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നു. ഷഹാനിയയിലും പരിസരപ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്ക് ഏറ്റവും മികച്ചതും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവമായിരിക്കും പുതിയ ഔട്ട്ലെറ്റ് സമ്മാനിക്കുക. ഫ്രഷ് ഫുഡ്, ഗ്രോസറി, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മീന്‍ എന്നിവയ്‌ക്കൊപ്പം ബേക്കറി, ഹോട്ട് ഫുഡ് കൗണ്ടറുകള്‍, കോസ്മെറ്റിക്സ്, റെഡിമേഡ് ഗാര്‍മെന്റ്സ്, ഇലക്‌ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും മികച്ച കളക്ഷനുകള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ സേവനത്തോടൊപ്പം അതിവേഗ ബില്ലിംഗ് സൗകര്യങ്ങളും മികച്ച കസ്റ്റമര്‍ സര്‍വീസും ഇവിടെ ഒരുക്കിയിരിക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ആകര്‍ഷകമായ ഓഫറുകളും ഇവന്റുകളും ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സഫാരി എന്നും പ്രതിജ്ഞാബദ്ധരാണെന്ന് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. സൈനുല്‍ ആബിദീന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സഫാരി ഔട്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഖത്തറിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സഫാരിയുടെ സേവനം അനായാസം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഷഹാനിയയിലെ ഈ പുതിയ ഔട്‌ലെറ്റെന്നും അടുത്ത് തന്നെ കൂടുതല്‍ ഔട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam