Dailyhunt
സസ്യമേഖലകളിലെ പ്രവൃത്തികള്‍ക്ക് ഇനി ഇലക്‌ട്രോണിക് പെര്‍മിറ്റ്; ഡിജിറ്റല്‍ പരിഷ്‌കാരവുമായി പരിസ്ഥിതി മന്ത്രാലയം.

സസ്യമേഖലകളിലെ പ്രവൃത്തികള്‍ക്ക് ഇനി ഇലക്‌ട്രോണിക് പെര്‍മിറ്റ്; ഡിജിറ്റല്‍ പരിഷ്‌കാരവുമായി പരിസ്ഥിതി മന്ത്രാലയം.

Keralasabdam 1 week ago

ദോഹ:പരിസ്ഥിതി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പരിഷ്‌കാരം സസ്യ സമ്പന്നമായ പ്രദേശങ്ങളില്‍ (Plant-rich areas) പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പെർമിറ്റുകള്‍ ഇനി മുതല്‍ പുതിയ ഇലക്‌ട്രോണിക് സംവിധാനം വഴി ലഭ്യമാകും.

ഇതിന്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈല്‍ഡ് ലൈഫ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക പരിശീലന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സുതാര്യത ഉറപ്പാക്കുക, പേപ്പർ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകഎന്നിവയാണ് ലക്ഷ്യം.വിവിധ സർക്കാർ സ്ഥാപനങ്ങളില്‍ നിന്നുള്ള 40 പ്രതിനിധികള്‍ വർക്ക്ഷോപ്പില്‍ പങ്കെടുത്തു.പുതിയ സിസ്റ്റം വഴി അപേക്ഷകള്‍ സമർപ്പിക്കുന്നത് എളുപ്പമാകും. അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാനും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും ഈ ഡിജിറ്റല്‍ മാറ്റം സഹായിക്കും.ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam