ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സെൻസസ് 2027 നടപടികളുടെ ഭാഗമായ സെല്‍ഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ജില്ലാ കളക്ടർ ജി.
പ്രിയങ്ക, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്, അസിസ്റ്റന്റ് കളക്ടർ ഹൃതിക് രഞ്ജൻ, സെൻസസ് ഉദ്യോഗസ്ഥർ എന്നിവർ ചീഫ് ജസ്റ്റിസിന്റെ വസതി സന്ദർശിച്ചാണ് വിവരശേഖരണ നടപടികള്‍ പൂർത്തീകരിച്ചത്.
ജൂണ്‍ 23 വൈകീട്ട് അഞ്ചുവരെ 66,069 പേർ ജില്ലയില്‍ സെല്‍ഫ് ന്യൂമറേഷൻ പൂർത്തിയാക്കി. ജൂണ്‍ 30 വരെ https://se.census.gov.in എന്ന പോർട്ടല്‍ സന്ദർശിച്ച് സെല്‍ഫ് എന്യൂമറേഷൻ ചെയ്യാം.
Photo Courtesy - Google

