Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയില്‍.

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയില്‍.

Keralasabdam 2 weeks ago

നമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയില്‍.

മഹാരാഷ്ട്ര സ്വദേശി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെയാണ് പിടിയിലായത്.

അതിരപ്പിള്ളി വനമേഖലയില്‍ ജോജു ജോസഫ് നായകനായ സിനിമയുടെ ഷൂട്ടിംഗ് ക്രൂവിലെ ലൈറ്റ് ബോയ് ആയിരുന്നു മഹാരാഷ്ട്ര സ്വദേശി താനാജി നാരായണ്‍.

സെറ്റിന് സമീപത്ത് വച്ചു കാട്ടില്‍ നിന്ന് കിട്ടിയ മാൻ കൊമ്പാണ് പ്രതി കടത്തിയത്.

കളമശ്ശേരിയിലെ താമസ സ്ഥലത്ത് എത്തിച്ച്‌ അവിടെ നിന്ന് നാട്ടിലേക്ക് കടത്താനായിരുന്നു ശ്രമം.

എന്നാല്‍, മെട്രോയില്‍ കയറാനുള്ള തീരുമാനം പ്ലാൻ എല്ലാം തെറ്റിച്ചു.
കളമശ്ശേരി പൊലീസിൻ്റെ പിടിയിലായി.

വിശദമായി ചോദ്യം ചെയ്യലിലാണ് മാൻ കൊമ്പ് കിട്ടിയ വഴി തെളി‍ഞ്ഞത്.

പിന്നാലെ വനംവകുപ്പിന് കൈമാറി.

കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ചോദ്യംചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീട്ടില്‍ ആഡംബര ആവശ്യത്തിന് ഉപയോഗിക്കുവാൻ ആണന്ന് പ്രതി പറയുമ്പോഴും മറ്റാർക്കെങ്കിലും നല്‍കാൻ ആണോ എന്നുള്ള കാര്യവും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam