Dailyhunt
സുവര്‍ണാവസരങ്ങള്‍ സൃഷ്ടിക്കുവാൻ  മൃതശരീരങ്ങളെ കരുവാക്കുന്ന ശൈലി ക്രൈസ്തവ സമൂഹത്തിന് ചേര്‍ന്നതല്ല.

സുവര്‍ണാവസരങ്ങള്‍ സൃഷ്ടിക്കുവാൻ മൃതശരീരങ്ങളെ കരുവാക്കുന്ന ശൈലി ക്രൈസ്തവ സമൂഹത്തിന് ചേര്‍ന്നതല്ല.

Keralasabdam 2 weeks ago

കോട്ടയം : മലങ്കര സഭയുടെ കട്ടച്ചിറപ്പള്ളിയില്‍ മൃതസംസ്ക്കാരവുമായി ബന്ധപ്പെട്ട് വീണ്ടും ബോധപൂർവ്വമായ പ്രശ്നങ്ങള്‍ പാത്രിയർക്കീസ് വിഭാഗം സൃഷ്ടിക്കുകയാണ്.

മലങ്കരസഭ മൃതസംസ്ക്കാരം തടയുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ദൃശ്യങ്ങളില്‍ തന്നെ യാഥാർത്ഥ്യം വ്യക്തമാണ്. അവിടെ മനപ്പൂർവ്വം പ്രശ്നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദികർ പാത്രിയർക്കീസ് പക്ഷത്തുള്ളവരാണ്. മലങ്കരസഭയുടെ നിയമാനുസൃത വികാരിയോ മറ്റ് ബന്ധപ്പെട്ടവരോ അവിടെയില്ല.

നിയമപ്രകാരം മൃതദേഹം സംസ്ക്കരിക്കുന്നതിന് യാതൊരു തടസവും ഉണ്ടായിരുന്നില്ല. മലങ്കര സഭ സംസ്‌ക്കാരം തടഞ്ഞെങ്കില്‍ ബന്ധപ്പെട്ടവർക്ക് നിയമനടപടി സ്വീകരിക്കാം. പാത്രിയർക്കീസ് വിഭാഗത്തിന് വേണ്ടി സർക്കാർ നടപ്പാക്കിയ സെമിത്തേരി ബില്ലിനെ ലംഘിക്കുവാൻ അവർ തന്നെ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ പ്രകടമായത്. നിയമാനുസൃതരല്ലാത്ത വൈദികർ സെമിത്തേരികളില്‍ പ്രവേശിക്കരുതെന്ന നിയമത്തെ കാറ്റില്‍ പറത്തിയവരുടെ ഉദ്ദേശം ബോധപൂർവ്വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കലാണ്.

എല്ലാ സംസ്കാര ശുശ്രൂഷകള്‍ക്കും സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള പോലീസ് അധികാരികള്‍ അവിടെ ഉണ്ടാവുന്നതാണ്. ഈ സംസ്കാര ശുശ്രൂഷയിലും തങ്ങളുടെ കർത്തവ്യ നിർവഹണത്തിനായി പോലീസ് അധികാരികള്‍ അവിടെ ഉണ്ടായിരുന്നു. സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കി ഇറങ്ങിയവർ പോലീസിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതാണ് സംഘർഷങ്ങള്‍ക്ക് കാരണം എന്ന് മനസിലാക്കുന്നു. സർക്കാർ കൊണ്ടുവന്ന സെമിത്തേരി നിയമത്തെയും മാനിക്കാത്തവർക്ക് ഇനി ഏത് നിയമമാണ് വേണ്ടത് ?

ഉയിർപ്പിന്റെ പ്രത്യാശയും സമാധാനവും നിറഞ്ഞ ഈ ദിനത്തില്‍ സമാധാനം തകർക്കുവാൻ മരണത്തെ മറയാക്കുന്നത് അത്യന്തം ഖേദകരമാണ്. നിയമ സംവിധാനങ്ങളെ അനുസരിക്കാൻ ഇനി എന്നാണ് നിങ്ങള്‍ പഠിക്കുന്നത് ? പോലീസിനെ കൈയ്യേറ്റം ചെയ്യുന്നത് കൊണ്ട് എന്താണ് നിങ്ങള്‍ നേടുന്നത് ? ഇതാണോ നിങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന സമാധാന സന്ദേശം ?. മരണത്തെ ഗൂഢലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്ന് പ്രിയസഹോദരങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam