ചെറിയനാട്: സ്വസ്തി യോഗവിദ്യാകേന്ദ്രത്തിൻ്റെ പത്താമത് വാർഷികവും അന്താരാഷ്ട്ര യോഗദിന പരിപാടികളും ഡി ബി എച്ച് എസ് എസ് ആഡിറ്റോറിയത്തില്‍ നടത്തി.
ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീകുമാരി മധു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. യോഗ വിദ്യാകേന്ദ്രം ഡയറക്ടർ ഉമേഷ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗവ. ആയൂർവേദ മെഡിക്കല്‍ ഓഫീസർ ഡോ.
നൈസീ ഖാൻ യോഗദിന സന്ദേശം നല്‍കി. വാർഡ് മെമ്പർ
ഉഷ സതീഷ്, മെഡീവെല്‍ ക്ലിനിക് എം.ഡിഹരിദാസൻ പിള്ള, ചെങ്ങന്നൂർ എ എസ് ഐ ഹരികുമാർ , മെഡിക്കല്‍ ഓഫീസർ അരവിന്ദ് സോമൻ, അജേഷ് കുമാർ, സദ്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി
മനീഷ് മോഹൻ, യോഗാചാര്യ
ശ്രീജ ദീപക് ,അനൂപ് സോമനാഥ്
എന്നിവർ പ്രസംഗിച്ചു.

