Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ത്രിപുര മുൻമുഖ്യമന്ത്രിയുടെ രണ്ടാംഭാര്യ കന്നഡ നടി

ത്രിപുര മുൻമുഖ്യമന്ത്രിയുടെ രണ്ടാംഭാര്യ കന്നഡ നടി

Keralasabdam 18 hrs ago

ത്രിപുരയിലെ മുൻ മുഖ്യമന്ത്രിയും നിലവില്‍ ബിജെപി എം പിയുമായ ബിപ്ലവ് കുമാർ ദേബ് കന്നഡനടിയും മോഡലുമായ ത്രിവേണി റാവുവിനെ വിവാഹം ചെയ്തു.

കാല്‍നൂറ്റാണ്ട്കാലം വിപ്ലവ പ്രസ്ഥാനമായ കമ്മ്യുണിസ്റ്റ് പാർട്ടി ഭരിച്ച ത്രിപുരയില്‍ ബിജെപി മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ആദ്യമായി മുഖ്യമന്ത്രിയായ നേതാവാണ് ബിപ്ലവ് കുമാർ. ആർ എസ്‌ എസിലൂടെ പൊതുരംഗത്ത് സജീവമായ അദ്ദേഹം 2018 മുതല്‍ 2022 വരെയാണ് ത്രിപുര ഭരിച്ചത്. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ ത്രിപുരയില്‍ നിന്ന് തൂത്തെറിഞ്ഞതില്‍ ബിപ്ലവ് കുമാറിന് ഗണ്യമായ പങ്കുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായ നിതിയായിരുന്നു ബിപ്ലവിന്റെ ഭാര്യ. 2001 നവംബർ പതിനേഴിനാണ് അവർ വിവാഹിതരായത്. കഴിഞ്ഞ വർഷം അവർ വിവാഹമോചിതരായി. ആ ബന്ധത്തില്‍ ഒരു മകനും ഒരു മകളുമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ചാണ് ബിപ്ലവ് കുമാറും ത്രിവേണി റാവുവും വിവാഹിതരായത്. ബംഗളുരുവില്‍ ജനിച്ചുവളർന്ന ത്രിവേണി റാവു തഗറു എന്ന കന്നഡ ചിത്രത്തിലൂടെയാണ് പ്രശസ്തയായത്. ആ ചിത്രത്തില്‍ അവർ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സരോജ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡല്‍ രംഗത്തും ത്രിവേണി റാവു ദേശീയ തലത്തില്‍ പ്രശസ്തി നേടി. കന്നഡനടൻ ചിക്കണ്ണയും ത്രിവേണി റാവുവും തമ്മില്‍ വിവാഹിതരായി എന്ന വാർത്ത നാലഞ്ചു വർഷം മുമ്പ് പുറത്തുവന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. മുപ്പത്തിയേഴുകാരിയായ ത്രിവേണിയെ വിവാഹം ചെയ്ത ബിപ്ലവിന് അൻപത്തിനാല് വയസ്സുണ്ട്. വിവാഹം ലളിതമായ ചടങ്ങായിരുന്നു. എന്നാല്‍ നാളെ അഗർത്തലയിലെ നക്ഷത്ര ഹോട്ടലില്‍ നടക്കുന്ന വിവാഹ സല്‍ക്കാരച്ചടങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam