ദോഹ: ഖത്തറില്‍ മാർക്ക് & സേവിന്റെ വിജയകരമായ 500 ദിവസങ്ങള്‍ പൂർത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകർഷകമായ സമ്മാനങ്ങളുമായി 'ഷോപ്പ് & വിൻ' (Shop & Win) മെഗാ പ്രൊമോഷന് തുടക്കം.
2026 ആഗസ്റ്റ് 1 മുതല്‍ 2027 ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന ആറ് മാസക്കാലയളവില്‍ ഖത്തറിലെ വിവിധ മാർക്ക് & സേവ് ഔട്ട്‌ലെറ്റുകളിലൂടെ ആകർഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാമെന്ന് മാനേജ് മെന്റ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.ഖത്തറിലെ മാർക്ക് & സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മാർക്ക് & സേവിന്റെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 ഖത്തരി റിയാലിന് പർച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ഷോപ്പ് & വിൻ' പ്രമോഷന്റെ ഭാഗമാകാം. കൂടുതല്‍ തുകക്ക് പർച്ചേസ് ചെയ്യുമ്പോള്‍ കൂടുതല്‍ കൂപ്പണുകള്‍ നേടി, നറുക്കെടുപ്പില്‍ ഭാഗ്യശാലികളാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
പ്രമോഷൻ കാമ്പയിനില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍:
5 ജെറ്റൂർ X70FL കാറുകള്‍
6 ഐഫോണ്‍ 17 പ്രോ മാക്സ്
180 സ്വർണ്ണ നാണയങ്ങള്‍
90 ഇംപെക്സ് (Impex) 55-ഇഞ്ച് സ്മാർട്ട് ടിവികള്‍
450 ക്ലിക്കോണ്‍ (Clikon) 2-ഇൻ-1 ബ്ലെൻഡറുകള്‍
200 റിയാല്‍ മൂല്യമുള്ള 540 ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകള്‍
കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി, ക്യാമ്പയിൻ കാലയളവില്‍ മൂന്ന് സ്റ്റോറുകളിലും ഓരോ മാസവും പ്രത്യേകം നറുക്കെടുപ്പുകള്‍ നടത്തും. "പ്രിയപ്പെട്ട ഉപഭോക്താക്കള്‍ നല്‍കുന്ന വിശ്വാസത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ആകർഷകമായ ഷോപ്പ് & വിൻ മെഗാ പ്രൊമോഷൻ അവതരിപ്പിക്കുന്നതെന്ന് മാർക്ക് & സേവ് ഖത്തർ മാനേജ്‌മെന്റ് വ്യക്തമാക്കി. ആറു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് സമ്മാനങ്ങള്‍ നല്‍കുന്ന മെഗാ പ്രൊമോഷനില്‍ പങ്കാളികളാകാനും സമ്മാനങ്ങള്‍ നേടാനുമായി ഖത്തറിലെ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനോടൊപ്പം ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നതില്‍ മാർക്ക് & സേവ് എന്നും മുൻപന്തിയിലാണ്. എല്ലാ ഉപഭോക്താക്കളെയും ഈ മെഗാ സമ്മാന പദ്ധതിയുടെ ഭാഗമാകാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും മാർക്ക് & സേവ് സ്റ്റോറുകള്‍ മാനേജ്‌മെന്റ് അറിയിച്ചു.
പ്രമോഷന്റെ ഫ്ലാഗ് ഓഫ്
മാനേജ്മെന്റ് പ്രതിനിധികള്‍ ചേർന്ന് നിർവ്വഹിച്ചു. പ്രമോഷനോടൊപ്പം ഒന്നാകാലത്ത് ഓണവിഭവങ്ങള്‍ക്ക് പോന്നോണം സ്‌പെഷല്‍ ഓഫാറുകളും നല്‍കുമെന്ന് മാനേജ്മെന്റ് പറഞ്ഞു.
വാർത്താ സമ്മേളനത്തില്‍
മാർക് ആൻഡ് സേവ് ജി.സി.സി ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഫൈസല്‍,
റീജിയണല്‍ ഓപ്പറേഷൻസ് മാനേജർ ശിഹാബ് തങ്ങള്‍,
റീജിയണല്‍ ബയിംഗ് മാനേജർ മൊഹ്‌സിൻ സി.എച്ച്,
റീജിയണല്‍ ജനറല്‍ മാനേജർ അർഷിദ് എ.പി.എന്നിവർ പങ്കെടുത്തു.

