Dailyhunt
വനിതാസംഘം മാന്നാര്‍ യൂണിയൻ ഷീ ലീഡേഴ്‌സ് ക്യാമ്പ്  9 ന്

വനിതാസംഘം മാന്നാര്‍ യൂണിയൻ ഷീ ലീഡേഴ്‌സ് ക്യാമ്പ് 9 ന്

Keralasabdam 1 week ago

മാന്നാർ: സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു സന്ദേശം യാഥാർത്ഥ്യമാക്കി എസ്.എൻ.ഡി.പി യോഗം വനിതാസംഘം മാന്നാർ യൂണിയൻ സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഷീലീഡേഴ്‌സ് ക്യാമ്പ് 9 ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ യൂണിയൻ വെള്ളാപ്പള്ളി നടേശൻ ഹാളില്‍ നടക്കും.

എസ്.എൻ.ഡി.പി യോഗം കൗണ്‍സിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ.എം ഹരിലാല്‍ അദ്ധ്യക്ഷത വഹിക്കും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ജോയിൻ കണ്‍വീനർ പുഷ്‌പ ശശികുമാർ, അഡ്.കമ്മറ്റിയംഗങ്ങളായ
രാധാകൃഷ്ണ‌ണൻ പുല്ലാമഠത്തില്‍, പി.ബി.സൂരജ്, രാജേന്ദ്രപ്രസാദ് അമൃത എന്നിവർ ആശംസകള്‍ അർപ്പിക്കും. വനിതാ സംഘം മാന്നാർ യൂണിയൻ കണ്‍വീനർ ലേഖ വിജയകുമാർ സ്വാഗതവും വൈസ് ചെയർപേഴ്‌സണ്‍
ബിനി സതീശൻ കൃതജ്ഞതയും പറയും.
ഗുരുധർമ്മത്തില്‍ അധിഷ്‌ഠിതമായ കുടുംബജീവിതം നയിക്കുവാനും, സാമ്പത്തിക ഭദ്രത, ആത്മീയത എന്നിവയിലൂടെ സംഘടനയെ മുന്നോട്ടു നയിക്കാൻ കഴിയുക എന്ന ലക്ഷ്യപ്രാപ്തിക്കായി സംഘടിപ്പിക്കുന്ന പഠനശിബിരം രാവിലെ 10 മുതല്‍ 5 സെക്ഷനുകളിലായി നടക്കും.
സംഘടന സെക്ഷനില്‍
ഷീബ ടീച്ചറും സാമ്പത്തിക അച്ചടക്കം വനിതകളില്‍ സെക്ഷനില്‍ സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരത ഉപദേഷ്ടാവ് എല്‍.സുധർമ്മയും മിനിറ്റ്സ്, വരവ് - ചെലവ് സ്റ്റേറ്റ്‌മെൻ്റ് റിക്കാർഡ് തയ്യാറാക്കല്‍ സെക്ഷനില്‍ യൂണിയൻ കണ്‍വീനർ അനില്‍ പി.ശ്രീരംഗവും സ്ത്രീ ശാക്തീകരണം സെക്ഷനില്‍ പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധൻ ഡോ.അനൂപ് വൈക്കവും ക്ലാസുകള്‍ നയിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന അവസാന സെക്ഷനില്‍
സമാപന സമ്മേളനവും ക്യാമ്പ് അവലോകനവും നടക്കും. വനിതാസംഘം യൂണിയൻ ചെയർപേഴ്സണ്‍ ശശികല രഘുനാഥ്
അദ്ധ്യക്ഷയാവും. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ
അഡ്.കമ്മറ്റിയംഗങ്ങളായ .അനില്‍കുമാർ റ്റി.കെ, ഹരി പാലമുട്ടില്‍, അനീഷ് പി.ചേങ്കര എന്നിവർ പ്രസംഗിക്കും.
വനിതാസംഘം യൂണിയൻ കേന്ദ്രസമിതിയംഗം സിന്ധു സോമരാജ് സ്വാഗതവും ട്രഷറർ പ്രവദ രാജപ്പൻ കൃതജ്ഞതയും പറയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam