Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാശീലം വളര്‍ത്താൻ ഭാരതമാതയുടെ Read n Recuperate

വയനാശീലം വളര്‍ത്താൻ ഭാരതമാതയുടെ Read n Recuperate

Keralasabdam 9 hrs ago

തൃക്കാക്കര ഭാരതമാത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അങ്കനവാടിയിലെ കുട്ടികളില്‍ വായനാശീലം വളർത്താൻ Read n' Bloom പരിപാടിയും ആശുപത്രിയിലെ കാത്തിരിപ്പുസമയം പ്രയോജനപ്രദമാക്കാൻ Read n' Recuperate പരിപാടിയും നടത്തി.ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ.

ജോയ്സണ്‍, ഡോ. മെറിൻ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടാം വർഷ ബിരുദവിദ്യാർത്ഥികള്‍ തൃക്കാകരയിലെ കുടിലിമുക്ക് (no. 23), ജഡ്ജിമുക്ക് (no. 38) അങ്കനവാടികളില്‍ പുസ്തകവിതരണം സംഘടിപ്പിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് തൃക്കാക്കര മുനിസിപ്പാലിറ്റി കോഓപ്പറേറ്റീവ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തില്‍ കരുതിയിരിക്കുന്ന ഭാരതമാത കോളേജിന്റെ ബുക്ക്‌ ഷെല്‍ഫില്‍ പുതിയ പുസ്തകങ്ങള്‍ നിറച്ചു. ഭാരതമാത കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയെയും വിദ്യാർത്ഥികളില്‍ സാമൂഹിക അവബോധം വളർത്താനുള്ള ശ്രമങ്ങളെയും ആശുപത്രി അധികൃതരും അങ്കനവാടി ജീവനക്കാരും കൃതജ്ഞതയോടെ പ്രശംസിച്ചു. ഭാരതമാതയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ബെസ്റ്റ് പ്രാക്ടിസസിന്റെ ഭാഗമാണ് Read n' Bloom, Read n' Recuperate പരിപാടികള്‍.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam