Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിനെത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു

വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിനെത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു

Keralasabdam 2 weeks ago

വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് നഗരസഭ ഓഫിസിലെത്തിയ സ്ത്രീ ജീവനക്കാരിയെ കടിച്ചു പരുക്കേല്‍പ്പിച്ചു.

കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാർക്കും പരുക്കേറ്റു.

പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സ്ത്രീ അക്രമാസക്തയായത് എന്നാണ് വിവരം. പരാതിയുമായി എത്തിയ സ്ത്രിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സൂചന.ഇവർ ഓഫിസിലെ ഫയലുകള്‍ വാരിവലിച്ചെറിയുകയും ചെയ്തു.

ഒടുവില്‍ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam