Dailyhunt
വിഷുഫലം 2026: പൂരാടം

വിഷുഫലം 2026: പൂരാടം

Keralasabdam 2 weeks ago

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്.

മാത്രമല്ല ഈ വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്. ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകള്‍ അത്യാവശ്യമായി വേണ്ടി വന്നേക്കാം. വേഗത്തിലുള്ള മാറ്റങ്ങള്‍ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു. രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും, വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങള്‍ വന്നുചേരും, വീട് നിർമ്മാണം ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം. തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും. വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

പൂരാടം

പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന വർഷമാവും. എന്നാല്‍ നേട്ടങ്ങള്‍ യാദൃച്ഛികമാവില്ല. ആസൂത്രണ മികവും നിരന്തരപ്രയത്‌നവും വിജയഘടകങ്ങളാവും. ഭൂമിയില്‍ നിക്ഷേപം നടത്താനും ലാഭം ഉണ്ടാക്കാനും സാഹചര്യം അനുകൂലമാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലൂടെ സഫലമാവുന്നതാണ്. ചെറുസംരംഭങ്ങളില്‍ ഏർപ്പെട്ടവർക്കും ഇക്കാലം ഗുണകരമാണ്. മികച്ച നേട്ടങ്ങള്‍ കൈവരിച്ചതിനാല്‍ തൊഴിലിടത്തില്‍ ആദരിക്കപ്പെടും. വിദ്യാർത്ഥികള്‍ക്ക് അന്യദിക്കില്‍ ഉപരിപഠനം സാധകമാവും. സന്താനജന്മത്താല്‍ ധന്യത അനുഭവിക്കും. കടബാധ്യതകള്‍ ഖണ്ഡശ്ശയായി കൊടുത്തുതീർക്കാൻ കഴിഞ്ഞേക്കും. ശയ്യാവലംബികള്‍ക്ക് ചികിത്സാമാറ്റം മൂലം ആശ്വാസം വരുന്നതാണ്.

ജ്യോതിഷാചാര്യൻ
പാല്‍ക്കുളങ്ങര എസ് ഗണപതി പോറ്റി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam